ഗുണ്ടാത്തലവന്‍ ഓം പ്രകാശിന്റെ കൂട്ടാളി പുത്തന്‍പാലം രാജേഷ് പിടിയില്‍

0
123

കോട്ടയം: ബലാത്സംഗക്കേസില്‍ ഗുണ്ട പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്.

കോതനല്ലൂരില്‍ വാടക വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക പോലീസ് സംഘമാണ് പുത്തന്‍പാലം രാജേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. ഗുണ്ടാതലവന്‍ ഓം പ്രകാശ് കഴിഞ്ഞ ദിവസം കൊച്ചി ബോള്‍ഗാട്ടിയിലെ ലഹരി പാര്‍ട്ടി കേസില്‍ പോലീസ് പിടിയിലായിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കി.

TAGS : GANGSTER LEADER | ARRESTED
SUMMARY : Gangster leader Om Prakash’s accomplice Putthanpalam Rajesh arrested

LEAVE A REPLY

Please enter your comment!
Please enter your name here