കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; യൂട്യൂബര്‍ അറസ്റ്റിൽ

മലപ്പുറം: ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട് നിര്‍മിക്കാന്‍ സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിയാണിപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
<BR>
TAGS :  ARRESTED | RAPE CASE | YOUTUBER
SUMMARY : The young woman was raped by being carried away in a car; YouTuber arrested

LEAVE A REPLY

Please enter your comment!
Please enter your name here