ദീപാവലി; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രം വിൽക്കാൻ നിർദേശം

ബെംഗളൂരു: ദീപാവലിക്ക് സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രം വിൽപന നടത്തണമെന്ന് സർക്കാർ നിർദേശം. പരിസ്ഥിതി സൗഹാർദപരമായി ഇത്തവണത്തെ ദീപാവലി ആഘോഷിക്കണമെന്നും, ഇതിന്റെ ഭാഗമായാണ് നിർദേശമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സംസ്ഥാനത്ത് പടക്കങ്ങൾ മൂലമുള്ള അപകടങ്ങളോ പരുക്കുകളോ മരണങ്ങളോ ഉണ്ടാകരുതെന്നും എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. ദീപാവലി പ്രമാണിച്ച് അധിക ജാഗ്രത പാലിക്കണമെന്നും, പോലീസ് മുഴുവൻ സമയം ഡ്യൂട്ടിയിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ഏത് തരത്തിലുള്ള പടക്കങ്ങളാണ് പൊട്ടിക്കേണ്ടതെന്ന് സുപ്രീംകോടതി മാർഗനിർദേശം നൽകിയിട്ടുണ്ട്. ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂ. രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്നും സിദ്ധരാമയ്യ പറഞ്ഞു. പടക്കക്കടകളിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ, കർശന നടപടിയെടുക്കാനും അദ്ദേഹം നിർദേശിച്ചു.

TAGS: BENGALURU | GREEN CRACKERS
SUMMARY: Only green firecrackers should be sold in Karnataka, CM Siddaramaiah tells DCs

LEAVE A REPLY

Please enter your comment!
Please enter your name here