ചാലക്കുടി ബാങ്ക് മോഷണം; കവര്‍ച്ച പ്രതി പിടിയില്‍

തൃശൂർ: ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളില്‍ നിന്നു കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു.
റോഡില്‍ സ്ഥാപിച്ച സി സി ടി വി വെട്ടിച്ചു കടക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശി തന്നെയാണ് പ്രതിയെന്ന സൂചനയില്‍ എത്തിയത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നു പ്രതി പോലീസിനോടു പറഞ്ഞു. കവര്‍ച്ച നടത്തിയ പണവുമായി പ്രതി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കില്‍ മുഖം മറച്ച് എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.
ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. പട്ടാപ്പകല്‍ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. 47 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുള്‍പ്പെടെ കേസില്‍ പലവിധ ദുരൂഹതകള്‍ നിലനിന്നിരുന്നു.
TAGS : CHALAKUDY
SUMMARY : Chalakudy bank robbery; Thief arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.