ഷാരോണ്‍ വധക്കേസ്: തെളിവെടുപ്പ് പൂര്‍ത്തിയായി

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെയുള്ള പ്രോസിക്യൂഷൻ തെളിവെടുപ്പാണ് ഇന്ന് കോടതിയില്‍ പൂർത്തിയായത്. പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.

കേസ് തെളിയിക്കാൻ പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. 2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലർത്തി കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. പലപ്പോഴായി ശീതളപാനീയത്തില്‍ ഗുളിക കലർത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവില്‍ വിദഗ്ധമായി വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലർത്തി നല്‍കി കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.

2022 ഒക്ടോബർ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റർനെറ്റില്‍ പരതി കണ്ടെത്തിയിരുന്നു. വിദ്ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ വച്ച്‌ ഷാരോണ്‍ മരിക്കുന്നത്.

TAGS : SHARON MURDER CASE
SUMMARY : Sharon’s murder case: evidence collection has been completed

Hot this week

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്...

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേർ കൊല്ലപ്പെടുകയും...

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായി രത്തൻ ഖേല്‍ക്കര്‍ ചുമതലയേറ്റു

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ...

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികള്‍ക്കാണ്...

ഗാര്‍ഹിക പീഡനം: കാസറഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ 24കാരി ആസിഡ് കുടിച്ച്‌ ജീവനൊടുക്കി

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തു. ചർലടുക്ക...

കര്‍ണാടകയില്‍ നാലുദിവസം മഴ കനക്കും; ബെംഗളൂരു അടക്കം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വ്യാപകമായ കനത്ത മഴയ്ക്ക്...

അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: അസം-അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള സോനിത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ...

പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്

കൊച്ചി: താരസംഘടനയായ അമ്മയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍. ടിനി ടോമിനെതിരെ പരാതിയുമായി നീന...

Related Articles

Popular Categories