വയനാട്ടില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍

വയനാട്ടില്‍ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് ചത്തത്. കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്.

വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ. മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്‌റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാര്‍ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തില്‍ തൊഴിലാളികളാണ് ജഡം കണ്ടത്.

വനം വകുപ്പ് പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍.

TAGS : TIGER | WAYANAD
SUMMARY : Three tigers dead in Wayanad

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ്; മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

Related Articles

Popular Categories