പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി യാത്ര’ പദ്ധതി ആരംഭിച്ചിട്ട് നാളെ 100 ദിവസം പൂർത്തിയാകുകയാണ്. ഈ വർഷം ജൂണ്‍ 15ന് ആരംഭിച്ച പദ്ധതി നാളെ നൂറാം ദിനം പിന്നിടുന്നതിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി ജോണ്‍ തമ്പാനൂർ ഡിപ്പോയില്‍ സന്ദർശനം നടത്തുകയും ജീവനക്കാർക്കും യാത്രക്കാർക്കും മധുരവും വിതരണം ചെയ്യും.

സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനും കൂടുതല്‍ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കെഎസ്‌ആർടിസി ഓർഡിനറി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 60 ശതമാനം വർദ്ധനയുണ്ടായെന്നാണ് കെഎസ്‌ആർടിസിയുടെ കണക്ക്.

ദൈനംദിന യാത്രകള്‍ക്കായി കെഎസ്‌ആർടിസിയെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവർക്കും പദ്ധതി സഹായകരമായതായി കെഎസ്‌ആർടിസി ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

‘കരുതലിന്റെ കൈത്താങ്ങായി ജനപ്രിയ പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്’ എന്ന തലക്കെട്ടോടുകൂടിയാണ് കെഎസ്‌ആർടിസി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗതം സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കൂടുതല്‍ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാനും കെഎസ്‌ആർടിസി സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കാനും പ്രിയദർശിനി യാത്രയ്ക്ക് കഴിഞ്ഞതായും കെഎസ്‌ആർടിസി അവകാശപ്പെട്ടു.

SUMMARY: ‘Priyadarshini Yatra’ marks its 100th day tomorrow; KSRTC reports a 60% increase in female passengers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

ഗവിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് കുത്തേറ്റു

ഇടുക്കി: കെ എസ് ആര്‍ ടിസി യാത്രക്കാര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയില്‍...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

Related Articles

Popular Categories