14 സ്റ്റീല്‍ ബോംബ്, 2 പൈപ്പ് ബോംബ്, രണ്ട് വടിവാള്‍; കോഴിക്കോട് വൻ ആയുധശേഖരം കണ്ടെത്തി

കോഴിക്കോട് ചെക്യോടില്‍ ആയുധശേഖരം കണ്ടെത്തി. വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് വളയം പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ പോലീസ് പരിശോധന തുടരുകയാണ്.

TAGS : KOZHIKODE
SUMMARY : 14 Steel Bombs, 2 Pipe Bombs, 2 Wood Swords; Huge cache of weapons found in Kozhikode

LEAVE A REPLY

Please enter your comment!
Please enter your name here