ഹാസനിൽ കെട്ടിടം തകർന്ന് മൂന്ന് മരണം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു : ഹാസനിലെ ബേലൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നസീർ (38), അമർനാഥ് (45) എന്നിവരാണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടകളിൽ സാധനം വാങ്ങാൻ ആളുകളുള്ള സമയത്തായിരുന്നു അപകടം. പോലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ബേലൂർ പോലീസ് കേസെടുത്തു.

<BR>
TAGS ; BUILDING COLLAPSE
SUMMARY : Three dead, two injured in building collapse in Hassan

LEAVE A REPLY

Please enter your comment!
Please enter your name here