സനാ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് യു.എസ്. പത്താംദിവസമായ തിങ്കളാഴ്ച യമനിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികൾ അവസാനിപ്പിക്കും വരെ സൈനിക നടപടി തുടരുമെന്ന് യു.എസ് പറയുന്നു. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാനും മുന്നറിയിപ്പ് നൽകി. ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഈ മാസം 15നാണ് ഹൂതികൾക്കെതിരെ യു.എസ് സൈന്യം ആക്രമണം തുടങ്ങിയത്.
<BR>
TAGS : HOUTHI | US STRIKE
SUMMARY : US Strikes Yemen: Key Houthi Leader Killed
 
                                    യമനിൽ യു.എസ് ആക്രമണം: പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












