ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ പറഞ്ഞു. ബഷീറിന്റെ എഴുത്ത് ഒരു സാഹിത്യപ്രവർത്തനം മാത്രമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനവും പ്രതിരോധചിന്തയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ‘ബഷീർ ഓർമ്മ’ സംവാദത്തിൽ ‘ബഷീർ കണ്ട ലോകം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു കെ. ഇ. എൻ. സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ബഷീറിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രസക്തരായി തുടരുന്നത്, അവ മനുഷ്യന്റെ അടിസ്ഥാന അനുഭവങ്ങളിൽ നിന്നാണ് പിറവിയെടുത്തതെന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ബഹിഷ്കൃതരുടെയും ഭ്രഷ്ടരുടെയും ഒരു സമാന്തര ലോകം കണ്ട് പകച്ചുപോയ അനുഭവം 1980-കളിൽ ആദ്യമായി ബഷീർ കൃതികൾ വായിച്ചപ്പോൾ ഉണ്ടായതായും, ആ പകപ്പ് ഇന്നും മാറിയിട്ടില്ലെന്നും കെ. ഇ. എൻ ഓർമ്മിച്ചു. മണ്ടൻ മുത്തപ്പയും ശിങ്കിടി മുങ്കനും ആനവാരി രാമൻ നായരും നമ്മുടെ ഉള്ളിൽ തന്നെ ജീവിക്കുന്നുവെന്ന തിരിച്ചറിവിലേക്ക് എത്താൻ പിന്നെയും കാലം വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

“അശ്ലീല ഫാസിസം വളരാത്തിടത്തോളം ബഷീർ നിലനിൽക്കും” എന്ന ഒ. വി. വിജയൻ നടത്തിയ എക്കാലത്തെയും പ്രസക്തമായ നിരീക്ഷണം അനുസ്മരിച്ച കെ. ഇ. എൻ, മനുഷ്യനെ അപമാനിക്കുന്ന എല്ലാ അധികാരഘടനകൾക്കും എതിരായ എഴുത്താണ് ബഷീറിന്റേതെന്ന് ചൂണ്ടിക്കാട്ടി.

ബഷീറിന്റെ കഥാപാത്രങ്ങൾ വലിയ നായകരല്ല; അവർ സാധാരണ മനുഷ്യരാണ്. എന്നാൽ ആ സാധാരണത്വത്തിലാണ് ബഷീറിന്റെ എഴുത്തിന്റെ അസാധാരണത്വമെന്ന് അദ്ദേഹം പറഞ്ഞു. ലാളിത്യം ബഷീറിന്റെ പരിമിതിയല്ല, മറിച്ച് അതിന്റെ ശക്തിയാണെന്നും, വലിയ വാക്കുകളില്ലാതെ വലിയ സത്യങ്ങൾ പറയാനുള്ള ധൈര്യമാണ് ബഷീറിന്റെ എഴുത്തിനെ വേറിട്ടുനിർത്തുന്നതെന്നും കെ. ഇ. എൻ വിശദീകരിച്ചു.

ചടങ്ങിൽ റൈറ്റേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, ഇന്ദിരാ ബാലൻ, ടി. പി. വിനോദ്, ടി. എ. കലിസ്റ്റസ്, രമ പ്രസന്ന പിഷാരടി, സുദേവ് പുത്തൻചിറ, തങ്കച്ചൻ പന്തളം, സിന കെ. എസ്., ആർ. വി. ആചാരി, ഡെന്നിസ് പോൾ, അനീസ് സി. സി. ഒ., കെ. ആർ. കിഷോർ, ടി. എം. ശ്രീധരൻ, ടോമി ആലുങ്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശാന്തകുമാർ സ്വാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.
SUMMARY: Writers forum Basheer anusmaranam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

Related Articles

Popular Categories