ദുബായ് മോഡലിലുള്ള എയർ ടാക്സി സേവനം ബെംഗളൂരുവിൽ ഉടൻ

ബെംഗളൂരു: ദുബായ് മോഡൽ എയർ ടാക്‌സി സർവീസ് ബെംഗളൂരുവിൽ ഉടൻ. എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സർല ഏവിയേഷൻ ആണ് നഗരത്തിൽ എയർ ടാക്‌സി സംവിധാനം ആരംഭിക്കുന്നത്. നേരത്തെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ൽ സർല ഏവിയേഷൻ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) എയർ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പുറത്തുവിട്ടിരുന്നു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിന് പുറമെ ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് എയർ ടാക്‌സി പ്രാവർത്തികമാക്കുകയെന്ന് കമ്പനി അറിയിച്ചു.

2028 ഓടെ ബെംഗളൂരുവിൽ സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് മറ്റ് നഗരങ്ങളിലേക്ക് എയർടാക്‌സി സേവനം എത്തിക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഓരോ എയർ ടാക്‌സിയിലും ആകെ 680 കിലോഗ്രാം ലോഡ് കപ്പാസിറ്റിയിൽ ആറ് യാത്രക്കാരെ വഹിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രിക് എയർ ടാക്‌സിക്ക് പരമാവധി 160 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കാൻ സാധിക്കും. തുടക്കത്തിൽ 25 മുതൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ നഗര റൂട്ടുകളിലായിരിക്കും എയർ ടാക്‌സി സർവീസ് നടത്തുക.

TAGS: BENGALURU | AIR TAXI
SUMMARY: Air taxi service soon to be launched in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

Related Articles

Popular Categories