ഒടുവില്‍ സമാധാനത്തിലേക്ക്; വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ച്‌ ഇറാനും ഇസ്രായേലും

ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ ഇറാനും ഇസ്രയേലുംഅംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനു പിന്നാലെയാണ് ഇറാന്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. ഈ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിര്‍ദേശ പ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.

പുലര്‍ച്ചെ മിസൈലുകള്‍ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ അറിയിച്ചിരുന്നു. സ്‌ക്രീനിലെ ഒരു ഗ്രാഫിക്‌സ് ആയി ആണ് വെടിനിര്‍ത്തിയെന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്. അതേസമയം, 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യം നേടിയതായി തിങ്കളാഴ്ച രാത്രി തന്നെ സുരക്ഷാ കാബിനെറ്റിനെ നെതന്യാഹു അറിയിച്ചിരുന്നു.

ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി ഇല്ലാതെയാക്കിയെന്നും സൈനിക നേതൃനിരയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയെന്നും സര്‍ക്കാരിന്റെ നിരവധി സ്ഥാപനങ്ങള്‍ക്ക് കേടുപാടു വരുത്തിയെന്നും മന്ത്രിസഭയെ അറിയിച്ചു. മാത്രമല്ല, ടെഹ്‌റാന്റെ ആകാശത്ത് മേധാവിത്വം നേടിയെന്നും നെതന്യാഹു സുരക്ഷാ കാബിനെറ്റിനെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ ലംഘനത്തിനു തക്കതായ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.

SUMMARY: Iran and Israel agree to ceasefire plan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമന്വയ സ്കോളർഷിപ്പ് വിതരണവും കുടുംബസംഗമവും നാളെ  

ബെംഗളൂരു: സമന്വയ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വർത്തൂർ ഭാഗ് സംഘടിപ്പിക്കുന്ന...

ശക്തമായ മഴയ്ക്ക് സാധ്യത: കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ...

സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 440 രൂപ...

കർണാടക യു.ജി.സി.ഇ.ടി; അപേക്ഷ തീയതി ജൂലൈ 30 വരെ നീട്ടി

ബെംഗളൂരു: നീറ്റ് യു.ജി യോഗ്യത നേടിയവർ പുതുതായി ബിരുദ കോമൺ എൻട്രൻസ്...

എഎംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും നടി ആശ അരവിന്ദ് രാജിവച്ചു

കൊച്ചി: എഎംഎംഎ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി...

മുൻ എം.എൽ.എ ടി.പി.എം സാഹിർ അന്തരിച്ചു

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം...

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക്...

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

Related Articles

Popular Categories