തിരുവനന്തപുരം: സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന കെ റൈസിന്റെ അളവ് ജൂലൈ മുതല്‍ കൂട്ടാന്‍ തീരുമാനം. ഓരോ മാസവും രണ്ടുതവണയായി ഓരോ കാര്‍ഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം ലഭിക്കും.
കെ റൈസ് പരമാവധി 5 കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്‌സിഡിയായി ലഭിക്കുന്ന 10 കിലോയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. ഒരു കിലോ കെ റൈസിന് 33 രൂപയും പച്ചരി 29 രൂപയുമാണ് സബ്‌സിഡി വില.
SUMMARY: Cardholders will get 8 kg of K rice starting this month