ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെന്റിൽ നാളെ നടക്കും. ‘എക്കോസ് ഓഫ് എ ഗോൾഡൻ എംപയർ- ദ കൾചർ ആന്റ് ലിറ്ററസി തപസ്ട്രി ഓഫ് വിജയനഗർ’ എന്നു പേരു നൽകിയിട്ടുള്ള പരിപാടി വൈകുന്നേരം 7 മുതൽ 8.30 വരെയാണ് നടക്കുക.
പ്രശസ്ത വയലിനിസ്റ്റ് കൃതിക ശ്രീനിവാസൻ നേതൃത്വം നൽകും. രാകേഷ് ദത്ത് (ഫ്ലൂട്ട്), ദീപിക ശ്രീനിവാസൻ (മൃദംഗം), ആർ.പി. പ്രശാന്ത്(വീണ) എന്നിവരും പങ്കെടുക്കും.
SUMMARY: Concert celebrating Vijayanagar’s cultural legacy on July 3