ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ നാഗേഷ് മാലി (28) ആണ്പിടിയിലായത്. ജൂൺ 30-ന് ഇൻഫോസിസിന്‍റെ ഇലക്ട്രോണിക് സിറ്റി കാമ്പസിലാണ് സംഭവം നടന്നത്.
ശുചിമുറിയിലെത്തിയ വനിതാ ജീവനക്കാരിയാണ് കണ്ണാടിയിൽ അടുത്ത ക്യൂബിക്കിളിൽ നിന്ന് മാലി സ്മാർട്ട്ഫോൺ ഉപയോഗിച്ച് രഹസ്യമായി റെക്കോർഡ് ചെയ്യുന്നതായി കണ്ടെത്തിയത്. യുവതി ഉടന്‍ തന്നെ സഹപ്രവർത്തകരെ അറിയിക്കുകയും തുടര്‍ന്ന് എച്ച്ആർ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
പോലീസ് എത്തി ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ 50 ഓളം അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കായി ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഐപിസി, ഐടി ആക്ട് വകുപ്പുകൾ എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇൻഫോസിസില്‍ സീനിയർ അസോസിയേറ്റ് കൺസൾട്ടന്റ് ആണ് സ്വപ്നിൽ നാഗേഷ് മാലി. നടപടിയുടെ ഭാഗമായി ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
SUMMARY: Employee arrested for filming women’s restroom of IT company on mobile phone