ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ജെ.സി. വിജയൻ (പ്രസിഡന്റ്.), ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്.), പി. വിശ്വനാഥൻ(സെക്രട്ടറി.), എസ്. രാജേഷ്(ജോയിന്റ് സെക്രട്ടറി.), പി. ഗോപിനാഥ്(ഖജാന്‍ജി.), മുരളി മേനോൻ(ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അയ്യപ്പ എജുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കെ. രവീന്ദ്രൻ നായർ വരണാധികാരിയായിരുന്നു. ജൂണ്‍ 29 ന് ക്ഷേത്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിൽ വി.വി. പ്രേംനാഥ്, കെ. നാരായണൻ, ഡി.കെ. കൃഷ്ണകുമാർ, പി. വിശ്വനാഥൻ, എസ്. മനോജ്കുമാർ, കൃഷ്ണൻകുട്ടി നായർ, വി.ബി. പണിക്കർ, യു.പി. പത്മനാഭൻ, പി.ജി. മുരളീധരൻ, പവിത്രൻ കോമത്ത് എന്നിവരെ പുതിയ ട്രസ്റ്റിമാരായി തിരഞ്ഞെടുത്തിരുന്നു.
SUMMARY: Jalahalli Ayyappa Temple Trust Office Bearers