പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിൻ്റെ മകള്‍ എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്. എല്‍സി മാർട്ടിനും മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ് പാർപ്പിൻ എന്നിവർക്കുമാണ് ഇന്നലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
90 ശതമാനത്തിലധികം പൊള്ളലേറ്റ മൂവരും എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. ആല്‍ഫ്രഡ് പാർപ്പിൻ്റെയും നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് നാലോടെ കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്.
കാറിന് പുറത്ത് കുട്ടികളും എല്‍സിയും വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാറിന്റെ പിൻവശത്ത് തീ ഉയർന്നു പൂർണമായും കത്തി. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എല്‍സി മാർട്ടിൻ. ഏറെ നാളായി ഉപയോഗിക്കാത്ത കാറാണ് പൊട്ടിത്തെറിച്ചത്.
SUMMARY: Car explodes in Palakkad: Injured four-year-old girl dies