തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട് വന്ദേഭാരത് എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിനോ സ്‌റ്റേഷനുകളിൽ എത്തുന്നതിനോ മുമ്പാണ് കറന്റ് റിസർവേഷൻ അനുവദിക്കുക. വ്യാഴാഴ്‌ചയാണ് റിസർവേഷൻ സമയം പരിഷ്‌കരിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല.
മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631), തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ വന്ദേഭാരത് (20632), ചെന്നൈ എഗ്‌മൂർ– നാഗർകോവിൽ വന്ദേഭാരത് (20627), നാഗർകോവിൽ– ചെന്നൈ എഗ്‌മൂർ വന്ദേഭാരത് (20628), കോയമ്പത്തൂർ– ബെംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (20642), മംഗളൂരു സെൻട്രൽ– മഡ്‌ഗാവ് വന്ദേഭാരത് (20646), മധുര-ബെംഗളൂരു കന്റോൺമെന്റ് വന്ദേഭാരത് (20671), ചെന്നൈ സെൻട്രൽ– വിജയവാഡ വന്ദേഭാരത് (20677) എന്നിവയിലാണ് ടിക്കറ്റ് എടുക്കാനാകുക.
SUMMARY: Even though there were seats available, it was not yet possible to book tickets once the train had left the first station.