തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക എസ്.സുജയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ മാനേജ്മെന്‍റിന്‍റേതാണ് നടപടി. മിഥുന്‍ മരണപ്പെട്ട സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങള്‍ നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു.ലൈനിന്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ അധ്യാപകര്‍ ഓടിയെത്തി അകലെയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി രക്ഷിക്കാന്‍ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികള്‍ നീക്കി ഫീഡര്‍ ഓഫ് ചെയ്തു. അധ്യാപകര്‍ മുകളില്‍ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Student dies of shock in Thevalakkara; Principal suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

Related Articles

Popular Categories