നമ്മ മെട്രോ യെലോ ലൈൻ: ഉപാധികളോടെ റെയിൽവേ അനുമതി നൽകി

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിനു ഉപാധികളോടെ റെയിൽവേ അനുമതി നൽകിയതായി റിപ്പോർട്ട്. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ കമ്മിഷണർ എ.എം. ചൗധരി തയാറാക്കിയ സുരക്ഷാ പരിശോധന റിപ്പോർട്ട് ബിഎംആർസിക്കു സമർപ്പിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നിബന്ധനകൾ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം നിബന്ധനകൾ പാലിക്കുമെന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.

നേരത്തേ  പാതയിൽ ഓഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസി  പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉദ്ഘാടനം ചെയ്യുക. അതിനാൽ പ്രധാനമന്ത്രിക്കു കൂടി സൗകര്യമുള്ള ദിവസമാകും ഉദ്ഘാടനം തീരുമാനിക്കുകയെന്നാണ് വിവരം.

16 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ആർവി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുട്ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബെരടന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.

SUMMARY: Bengaluru Metro’s Yellow Line receives statutory safety clearance.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലോങ് ജംമ്പിൽ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; ചരിത്രം കുറിച്ച്‌ മലയാളി താരം

ഗ്ലാസ്കോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ ഇന്ത്യയുടെ മലയാളി താരം എം.ശ്രീശങ്കറിന്...

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാകാൻ ജഗദീഷ് അഫാലെ

ലഖ്‌നൗ: അയോധ്യ സംഭാവന തട്ടിപ്പിന് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 600 രൂപ വർധിച്ച്‌...

നാടുറങ്ങാത്ത നാടകരാവുകൾ; പുസ്തക ചർച്ച ഓഗസ്റ്റ് എട്ടിന്

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ കെ ആർ കിഷോർ രചിച്ച നാടുറങ്ങാത്ത നാടകരാവുകൾ...

അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ 'ഏകം'...

ലൈഫ് മിഷൻ അഴിമതി കേസ്; സ്വപ്ന സുരേഷ് അടക്കം ആറുപേര്‍ പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ

കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച ലൈഫ് മിഷൻ അഴിമതി കേസില്‍ സി.ബി.ഐ...

കോളജുകളിൽ എച്ച്ഐവി പരിശോധനയ്ക്ക് തുടക്കമായി 

ബെംഗളൂരു: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പരിശോധനയും...

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ...

Related Articles

Popular Categories