ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി ബിഎംടിസി. 750 രൂപ വിലയുള്ള പാസ് ഉപയോഗിച്ച് വജ്ര എസി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ 7 ദിവസം യാത്ര ചെയ്യാം. ടുമോക് ആപ്പിൽ നിന്നു പാസ് വാങ്ങാനാകും. എന്നാൽ പാസ് കൈവശമുണ്ടെങ്കിലും ടോൾ നിരക്കായി 10 രൂപ കൂടി യാത്രക്കാർ നൽകേണ്ടി വരുമെന്നും ബിഎംടിസി അറിയിച്ചു.
നോൺ എസി ബസ് സർവീസ് ആരംഭിച്ചു
ബനശങ്കരിയെ എഇസിഎസ് ലേഔട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ നോൺ എസി ബസ് സർവീസ് ആരംഭിച്ചു. 600എ നമ്പർ ബസ് കുട് ലു ഗേറ്റ്, ബൊമ്മനഹള്ളി, ബിടിഎം ലേഔട്ട്, റാഗിഗുഡ്ഡ വഴി സർവീസ് നടത്തും. ഒരു ബസ് പ്രതിദിനം 10 ട്രിപ്പുകൾ നടത്തും.
SUMMARY: BMTC starts issuing weekly vajra bus passes.