Wednesday, September 17, 2025
24.5 C
Bengaluru

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്.

50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഛത്തീസ്ഗഢ് മുൻ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

SUMMARY: Malayali nuns arrested in Chhattisgarh granted bail

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗുരുവായൂര്‍ മേല്‍ശാന്തിയായി മൂര്‍ത്തിയേടത്ത് സുധാകരൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു

ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത്...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ...

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

പാലക്കാട്‌: പാലക്കാട് കോങ്ങാട് നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ ഒലവക്കോട് റെയില്‍വേ...

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ മരിച്ചു

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് രണ്ടുപേർ മരിച്ചു. റിസോർട്ടിന്...

ഇളയരാജയുടെ പരാതി; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നീക്കം ചെയ്ത് നെറ്റ്ഫ്ളിക്സ്

ചെന്നൈ: അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ്...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

Related News

Popular Categories

You cannot copy content of this page