ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്.

50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഛത്തീസ്ഗഢ് മുൻ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായത്. ജാമ്യത്തിനായി ഇടപെടുമെന്നും ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ് നല്‍കിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലെ സ്ഥാപനങ്ങളിലേക്ക് മൂന്ന് പെണ്‍കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് എന്നാണ് വിവരം.

നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

SUMMARY: Malayali nuns arrested in Chhattisgarh granted bail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഡിഎഫിന് ഭരണം നഷ്ടമായി; പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍

കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയർപേഴ്സണ്‍. 16 പേരുടെ പിന്തുണയിലാണ്...

ചലച്ചിത്ര നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ അന്തരിച്ചു

കൊച്ചി: നിര്‍മാതാവ് ജിയോ കുട്ടപ്പന്‍ (എന്‍.ജി ജോണ്‍-90) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് ആശ്വാസ ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന്...

കൊല്‍ക്കത്ത ഹോട്ടലില്‍ വൻ തീപിടുത്തം; 9 പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഒരു ഹോട്ടലില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ...

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ...

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

അധ്യായം 40 📖 ക്ഷേത്രായനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ശ്രീ...

Related Articles

Popular Categories