അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നൂറ്‌ വയസ്സായ അമ്മയ്ക്ക് മകന്‍ മാസം 2000 രൂപ വീതം ജീവനാംശം നല്‍കണമെന്ന കൊല്ലം കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കൊണ്ടാണ് യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ജീവനാംശം നല്‍കാന്‍ അമ്മയ്ക്ക് മറ്റ് മക്കള്‍ ഉളളതിനാല്‍ താന്‍ ജീവനാംശം നല്‍കേണ്ടതില്ല എന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. യുവാവ് ഹര്‍ജി നല്‍കുന്ന സമയത്ത് അമ്മയ്ക്ക് 92 വയസ്സായിരുന്നു. ഇപ്പോള്‍ അമ്മയ്ക്ക് നൂറ് വയസ്സാണ്. മകനില്‍ നിന്നും സഹായ സംരക്ഷണം ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് അമ്മയ്ക്ക്. 2000 രൂപ അമ്മയ്ക്ക് നല്‍കാന്‍ പോരാടുന്ന മകനുളള സമൂഹത്തില്‍ ജീവിക്കുന്നത് അപമാനമായി കരുതുന്നെന്നും കോടതി നീരിക്ഷിച്ചു.

എന്നാല്‍ അമ്മ തനിക്കൊപ്പം താമസിക്കാന്‍ തയ്യാറാണെങ്കില്‍ കൂടെ കൂട്ടാന്‍ തയ്യാറാണെന്ന് മകന്‍ കോടതിയെ അറിയിച്ചു. അമ്മയ്ക്ക് എതിരായല്ല കേസ് നടത്തിയിരുന്നത്. സ്വാർത്ഥ താല്‍പര്യം മൂലം സഹോദരന് എതിരെയായിരുന്നു കേസെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.

SUMMARY: High Court says those who don’t look after their mothers are not human

Hot this week

മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ഓർഡിനറി ബസുകളുടെ പട്ടിക പുറത്ത്...

കർണാടകയില്‍ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര; ഇതിനോടകം പാസ് വാങ്ങിയവർക്ക് തുക മടക്കി നൽകും

ബെംഗളൂരു: സംസ്ഥാനത്ത് ഇതിനോടകം പണം നൽകി പാസ് എടുത്ത വിദ്യാർഥികൾക്ക് ആ...

മലയാളി ഫാമിലി അസോസിയേഷന്‍ ലോക പിത്യദിനാഘോഷവും കുടുംബയോഗവും 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ ലോകപിത്യ ദിനാഘോഷവും കുടുംബയോഗവും ഞായറാഴ്ച...

കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗം കുടുംബസംഗമം 14ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗത്തിന്റെ വാര്‍ഷിക കുടുംബസംഗമം...

ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളുരു: ബെംഗളുരു സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കർണാടക കുടക് സ്വദേശി അബ്ദുൽ...

ഇന്ധന വിൽപ്പനയിൽ നിയന്ത്രണം; പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ‘ബൾക്ക് പർച്ചേസ്’ പാടില്ല

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിതരണ മേഖലയില്‍ നിര്‍ണായക തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വാണിജ്യ-സ്ഥാപന...

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ; ഫോറസ്റ്റ് വിഭാഗം പരിശോധന നടത്തി

കൊച്ചി: ആ​ലു​വ തു​രു​ത്ത് കു​ണ്ടൂ​ർ തോ​ടി​ന് സ​മീ​പം പു​ഴ​യോ​ര​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാട്ടുകാർ‌....

Related Articles

Popular Categories