പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാള്‍ ബോധരഹിതനായത്. ജിമ്മിലെ സിസിടിവി കാമറയില്‍ വീഡിയോ പതിഞ്ഞു. വെള്ളംകുടിച്ചതിനു പിന്നാലെ ഒന്നു തിരിയുന്നതും ഉടന്‍ തന്നെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മിലിന്ദ് കുല്‍ക്കർണിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജിമ്മിലുണ്ടായിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിലിന്ദിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞ ആറുമാസമായി ജിമ്മില്‍ പോകുന്നയാളാണ് മിലിന്ദ്.
SUMMARY: Young man collapses and dies while exercising at gym