നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പീഡന, വധ ഭീഷണി മുഴക്കിയതിനും അശ്ലീല സന്ദേശങ്ങളും കമന്റുകളും ചെയ്തതിനു ദിവ്യ നൽകിയ പരാതിയിന്മേലാണ് നടപടി. കുറ്റകൃത്യത്തിൽ പങ്കുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തുഗുദീപയ്ക്ക് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി നടപടിയെ ദിവ്യ സ്വാഗതം ചെയ്തിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷയാണ് സുപ്രീംകോടതിയെന്നും രേണുകാസ്വാമിയുടെ കുടുംബത്തിനു നീതി ലഭിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദർശന്റെ ആരാധകർ ദിവ്യക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിട്ടത്.

ഇതോടെ 43 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെ ദിവ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാന വനിത കമ്മിഷനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകിയിരുന്നു.

SUMMARY: Two arrested for abusing actor Ramya online.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

മയില്‍പ്പീലി യങ് സ്കോളര്‍ഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: മയില്‍പ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരീക്ഷ...

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് നവംബര്‍ 26ന് ഭാഗികമായി റദ്ദാക്കി

കണ്ണൂർ: സേലം ഡിവിഷനിലെ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂർ-കോയമ്പത്തൂർ (16607), കോയമ്പത്തൂർ-കണ്ണൂർ...

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര തിറമഹോത്സവം ഡിസംബർ 14, 15 തിയ്യതികളിൽ

ബെംഗളൂരു: മാഗഡി റോഡ്‌ ബേഡരഹള്ളി വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുരയിലെ തിറമഹോത്സവം...

സമരം കടുപ്പിച്ച്‌ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

തിരുവനന്തപുരം: എല്‍പിഎസ്ടി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യുന്ന...

Related Articles

Popular Categories