Wednesday, September 17, 2025
26.8 C
Bengaluru

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി സ്റ്റേഷനിലേക്കാണ് മാറ്റിവയ്ക്കുന്നതിനുള്ള കരൾ കൊണ്ടുപോയത്. നമ്മ മെട്രോയുടെ ചരിത്രത്തിലെ ആദ്യത്തെ അവയവ ഗതാഗതമാണിത്.

വെള്ളിയാഴ്ച രാത്രി 8.38നാണ് വൈദേഹി ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് കരളുമായി വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തിയത്. ഒരു ഡോക്ടറും 7 ആരോഗ്യ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ ഉടൻ പൂർത്തിയാക്കിയ സംഘം കരളുമായി 8.42ന് മെട്രോ ട്രെയിനിൽ കയറി.

9.48ന് കരളുമായി സംഘം രാജരാജേശ്വരിനഗർ സ്റ്റേഷനിലെത്തി. 31 കിലോമീറ്ററോളം ദൂരമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ താണ്ടിയത്. ഇവിടെ കാത്തു നിന്ന ആംബുലൻസിൽ കരൾ സ്പാർഷ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.

രാജ്യത്ത് രണ്ടാമത്തെ തവണയാണ് അവയവ ഗതാഗതത്തിനായി മെട്രോ ഉപയോഗിക്കുന്നത്. 2025 ജനുവരി 18ന് ഹൈദരാബാദ് മെട്രോയിൽ സമാനമായി അവയവഗതാഗതം നടത്തിയിരുന്നു.

SUMMARY: Liver transportation carried out in Namma Metro train.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വാഹനാപകടം; പ്രധാനമന്ത്രിയുടെ എസ്‌പിജി അംഗമായ മലയാളി മരിച്ചു

കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ...

വ്യാജ ആധാർ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു വില്‍പ്പന; ബെംഗളൂരുവില്‍ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ...

വൈദ്യുതീകരണം; മംഗളൂരു മുതല്‍ സുബ്രഹ്‌മണ്യ സ്റ്റേഷന്‍ വരെയുള്ള പാതയില്‍ ഇലക്ട്രിക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ബെംഗളൂരു: വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മംഗളൂരു - ബെംഗളൂരു റെയില്‍പാതയില്‍ ഷിരിബാഗിലു...

നിർമാണത്തിൽ ഒന്നിച്ച് ബേസിലും സൈലം ഫൗണ്ടറായ ഡോ. അനന്തുവും: ആദ്യ സിനിമ ഒക്ടോബറിൽ തുടങ്ങും

കൊച്ചി: ആദ്യ സിനിമ നിര്‍മാണ സംരഭത്തെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടൻ ബേസിൽ...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം അന്തരിച്ചു

കോഴിക്കോട് : സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33)...

Topics

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

Related News

Popular Categories

You cannot copy content of this page