നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി സ്റ്റേഷനിലേക്കാണ് മാറ്റിവയ്ക്കുന്നതിനുള്ള കരൾ കൊണ്ടുപോയത്. നമ്മ മെട്രോയുടെ ചരിത്രത്തിലെ ആദ്യത്തെ അവയവ ഗതാഗതമാണിത്.

വെള്ളിയാഴ്ച രാത്രി 8.38നാണ് വൈദേഹി ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് കരളുമായി വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തിയത്. ഒരു ഡോക്ടറും 7 ആരോഗ്യ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ ഉടൻ പൂർത്തിയാക്കിയ സംഘം കരളുമായി 8.42ന് മെട്രോ ട്രെയിനിൽ കയറി.

9.48ന് കരളുമായി സംഘം രാജരാജേശ്വരിനഗർ സ്റ്റേഷനിലെത്തി. 31 കിലോമീറ്ററോളം ദൂരമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ താണ്ടിയത്. ഇവിടെ കാത്തു നിന്ന ആംബുലൻസിൽ കരൾ സ്പാർഷ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.

രാജ്യത്ത് രണ്ടാമത്തെ തവണയാണ് അവയവ ഗതാഗതത്തിനായി മെട്രോ ഉപയോഗിക്കുന്നത്. 2025 ജനുവരി 18ന് ഹൈദരാബാദ് മെട്രോയിൽ സമാനമായി അവയവഗതാഗതം നടത്തിയിരുന്നു.

SUMMARY: Liver transportation carried out in Namma Metro train.

Hot this week

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ അഞ്ച് പേർക്ക്...

കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻരമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’...

കാസറഗോഡ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു

കാസറഗോഡ്: കാഞ്ഞങ്ങാട് യു.ബി.എം.സി സ്‌കൂളിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഉച്ചഭക്ഷണം കഴിഞ്ഞ് വിദ്യാർഥികള്‍...

Related Articles

Popular Categories