മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അച്ഛന്‍റെ ഓട്ടോറിക്ഷകത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് മേപ്പറമ്പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചെന്ന് പരാതി. കുറിച്ചാംകുളം സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ രണ്ടു യുവാക്കളെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളായ ആഷിഫ്, ഷെഫീഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് റഫീഖിന്റെ ഓട്ടോറിക്ഷ യുവാക്കള്‍ കത്തിച്ചത്.15 വയസുള്ള മകളെ ശല്യം ചെയ്തത് റഫീഖ് ചോദ്യം ചെയ്തിതന് പിന്നാലെയാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ കത്തിച്ചത്.

‘ഒരുമാസത്തോളമായി മോളെ സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും ശല്യം ചെയ്യുകയാണ്. രണ്ട് മൂന്ന് തവണ മോളെന്നോട് പറഞ്ഞു. ചെറിയ കുട്ടികളായിരിക്കും എന്ന് വെച്ച് ഞാന്‍ അത് വിട്ട് കളഞ്ഞു. എന്നാല്‍ കാര്‍ തുറന്ന് കയറെഡീ എന്നൊക്കെ യുവാവ് മകളോട് പറഞ്ഞു. ഇനി പോകുന്നില്ലെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ശല്യപ്പെടുത്തുന്നവരെ അന്വേഷിച്ച് ഇറങ്ങിയത്. പത്തുമുപ്പത് വയസുള്ള പയ്യനാണ് കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷ ഓടി തിരിച്ച് വരുമ്പോള്‍ കണ്ടപ്പോള്‍ കാര്യം ഞാന്‍ തിരക്കി. പോലീസില്‍ പരാതിപെടുമെന്നും യുവാവിനോട് പറഞ്ഞു.

ഓട്ടോറിക്ഷ കത്തുന്നത് അയല്‍ക്കാരാണ് ആദ്യം കണ്ടത്. പിന്നീട് എല്ലാവരും ചേര്‍ന്നാണ് തീകെടുത്തിയത്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല,’ റഫീഖ് പറഞ്ഞു.
SUMMARY: Questioned for molesting daughter; Girl’s father’s autorickshaw set on fire; Two arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

ഓപ്പറേഷൻ സൗന്ദര്യ; കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം പിടികൂടി, വ്യാജമായി നിർമ്മിച്ചതെന്ന് ഡ്രഗ്സ് കൺട്രോൾ ഇൻ്റലിജൻസ്

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ ലിപ്സ്റ്റിക്, ലിപ് ബാം ശേഖരം...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

മിഷന്‍ ചക്കക്കൊമ്പന്‍ നിര്‍ണായക ഘട്ടത്തില്‍; നിലവിലുള്ളത് നടുത്തുരുത്തി ഭാഗത്ത്

ഇടുക്കി: കാട്ടുകൊമ്പന്‍ ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. മയക്ക്...

അമേരിക്കയിൽ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; ഒമ്പത് ലക്ഷം പേര്‍ ഇരുട്ടില്‍, മാസീസ് പരേഡ് മാറ്റിവെച്ചു

വാഷിങ്ടൺ: അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധി ആഘോഷങ്ങൾക്കിടെ വീശിയടിച്ച ശക്തമായ നോർ-ഈസ്റ്റർ കൊടുങ്കാറ്റിലും...

വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം രൂക്ഷമായി; നന്ദിനി തൈരിന് 2 രൂപ കുറച്ചു, പുതുക്കിയ നിരക്ക് ഞായറാഴ്ച മുതൽ

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി തൈരിന്റെ വില കുത്തനെ കൂട്ടിയതിനെതിരെ പൊതുജനങ്ങളിൽ നിന്നും...

ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍...

Related Articles

Popular Categories