വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസി’ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ ഭാഗമായ ട്യൂബുലാർ സ്ലൈഡിലെ വലിയ കുഴലിൽ ഘടിപ്പിച്ച അക്രിലിക് ഗ്ലാസ് പാനലാണ് പൊട്ടി വെള്ളം താഴേക്ക് കുത്തിയൊഴുകിയത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കപ്പലിലുള്ള മറ്റു യാത്രക്കാർ ഒച്ചവെക്കുന്നതും സ്ലൈഡ് നിർത്തിവെക്കാൻ പറയുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. വാട്ടർ സ്ലൈഡ് നിർത്തിയതായും അന്വേഷിക്കുമെന്നും അറിയിച്ചു. പരുക്കേറ്റയാൾ ആരാണെന്നോ ഏത് രാജ്യക്കാരനെന്നോ പുറത്തുവിട്ടിട്ടില്ല, നിലവിൽ അയാൾ ആരോഗ്യവാനാണെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
🚨 “STOP THE SLIDE!” – “OH MY GOD SOMEBODY JUST FELL OUT OF THE SLIDE!”
Chaos on the world’s largest cruise ship after a waterslide panel shatters mid-ride. One passenger reportedly sliced open, triggering an emergency shutdown.
What’s going on with cruise ships this year? pic.twitter.com/rnRxXADdvT
— HustleBitch (@HustleBitch_) August 8, 2025
സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാവുകയാണ്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന കൊടുക്കുന്ന ഇത്ര വലിയ കപ്പലിലാണോ ഈ സംഭവം എന്നുപറയുന്നവരും കുറവല്ല. കുഴലിലൂടെ കടന്നുപോയ മുതിർന്ന അതിഥിക്ക് ഉണ്ടായ ചെറിയ പരിക്കുകൾക്ക് ചികിത്സ നൽകിയതായും പേടിക്കാനൊന്നുമില്ലെന്നും റോയൽകരീബിയൻ വക്താവ് അറിയിച്ചു.
ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസ്’ ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് 2024 ജനുവരിയിലാണ് കന്നിയാത്ര തുടങ്ങിയത്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 2350 ജീവനക്കാരാണ് കപ്പലിലുള്ളത്.
Royal Caribbean water slide malfunction injures cruise ship guest
The slide has been closed for the remainder of the sailing journey.A water slide on Royal Caribbean’s Icon of the Seas suffered a malfunction Thursday, injuring an adult guest when an acrylic glass panel broke… pic.twitter.com/IIFi5y84YF
— Chat News Hub (@chatnewshub) August 8, 2025
ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ തുടങ്ങിയവ കപ്പലിലുണ്ട്.
SUMMARY: Water slide on world’s largest cruise ship collapses, one injured