ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് തസ്തികകളിലെ 1,266 ഒഴിവിലേക്കും 260 ഓഫീസർ തസ്‌തികയിലേക്കുമാണ് ഇപ്പോള്‍ അപേക്ഷിക്കാൻ കഴിയുക. ഇരുവിഭാഗങ്ങളിലുമായി 1526 ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രേഡ്സ്മാൻ ഇന്ത്യൻ നേവിയില്‍ ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികയിലെ 1,266 ഒഴിവിലേക്ക് വിജ്ഞാപനമായി. ഇന്ത്യൻ നേവിയുടെ അപ്രന്റിസ് സ്കൂളുകളില്‍ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവല്‍ അപ്രന്റിസ്) അപേക്ഷിക്കാൻ കഴിയുക. സെപ്തംബർ 2 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ഇംഗ്ലിഷ് പരിജ്ഞാനം. ബന്ധപ്പെട്ട ട്രേഡില്‍ അപന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ അല്ലെങ്കില്‍ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ 2 വർഷ റെഗുലർ സർവീസ്. പ്രായം: 18- -25 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. https://onlineregistrationportal.in/registeruser വഴി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകള്‍: ഐസിഇ ഫിറ്റർ ക്രെയ്ൻ, ക്രെയിൻ ഓപ്പറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസല്‍, മെക്കാനിക് മോട്ടോർ വെഹിക്കിള്‍, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, മേസണ്‍, മേസണ്‍ ബില്‍ഡിങ് കണ്‍സ്ട്രക്ടർ, ബില്‍ഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, പവർ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോപ്ലേറ്റർ, കമ്പ്യൂട്ടർ ഫിറ്റർ, പാറ്റേണ്‍ മേക്കർ, മോള്‍ഡർ, ഫൗണ്‍ട്രിമാൻ, മെക്കാനിക് മറൈൻ ഡീസല്‍, ജിടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂള്‍, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസു ലേറ്റർ, ടിഗ് ആൻഡ് മിഗ് വെല്‍ഡർ, ഫിറ്റർ, ഐടി ആൻഡ് ഇഎസ്‌എം, ഇലക്‌ട്രോണിക്സ് മെക്കാനിക് ഐ ആൻഡ് സിടിഎസ്‌എം, സിഒപിഎ, ഇലക്‌ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ്, വെപ്പണ്‍ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, വെല്‍ഡർ, ഷിറൈറ്റ് സ്റ്റീല്‍, ഷീറ്റ് മെറ്റല്‍ വർക്കർ, എംഎം ടിഎം, മെക്കാനിക് ആർ ആൻഡ് എസി, പ്ലംബർ.
ഓഫീസർ ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോർട് സർവീസ് കമീഷൻ ഓഫിസർ തസ്‌തികയിലേക്കും നിലവില്‍ അപേക്ഷ സമർപ്പിക്കാം. 260 ഒഴിവുകളിലേക്ക് സെപ്‌തംബർ ഒന്നുവരെ അവിവാഹിതർക്ക് അപേക്ഷിക്കാം. 2026 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യൂക്കേഷൻ ബ്രാഞ്ച്, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലാണ് നിലവില്‍ അവസരം. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള വിശദവിവരങ്ങള്‍ www.joinindiannavy.gov.inല്‍ ലഭ്യമാണ്.
SUMMARY: Opportunity in Indian Navy; Apply now