ബെംഗളൂരുവിനെ മോശമായി ചിത്രീകരിക്കുന്നു; മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി സംഘടനകള്‍

ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു യുവതികളെയും സിനിമയില്‍ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. വിവിധ കന്നഡ ഭാഷാ സംഘടനകളാണ് സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. ഓഫീസർ ഓൺ ഡ്യൂട്ടി, ആവേശം തുടങ്ങിയ സിനിമകളും ബെംഗളൂരുവിനെ ലഹരിയുടെയും അക്രമങ്ങളുടെയും ഹബ്ബായി ചിത്രീകരിക്കുന്നതായും നടപടി വേണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു. പരാതി സിറ്റി പോലീസിനു കീഴിലുള്ള ക്രൈം ബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് സെൽ പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

ചിത്രത്തില്‍ ബെംഗളൂരുവിലെ പെൺകുട്ടികളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണങ്ങളാണ് ‘ലോക’ക്കെതിരെ ഉയരുന്നത്. ചിത്രത്തിലെ അപകീര്‍ത്തികരമായ സംഭാഷണരംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ‘ലോക’ സിനിമയുടെ നിര്‍മാതാക്കളായ വേഫാറര്‍ ഫിലിംസ് രംഗത്തെത്തി. സിനിമയിലെ ഒരു സംഭാഷണ രംഗം ഉയര്‍ത്തിയ വിവാദത്തില്‍ ഖേദമുണ്ട്. മനപ്പൂര്‍വം ആരെയും മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ല. സംഭാഷണം ഉടന്‍ നീക്കം ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗിലാണ് മാറ്റംവരുത്തുന്നത്. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല സംഭാഷണമെന്നും വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

View this post on Instagram

A post shared by Wayfarer Films (@dqswayfarerfilms)

SUMMARY: Organizations file complaint against Malayalam film ‘Loka’ for portraying Bengaluru and Bengaluru women in a negative light

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

Related Articles

Popular Categories