ഫ്രീഡം പാർക്കിൽ എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം: അഭിജീത് ദിപ്കെയും, ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുത്തു; ‘ജനതാ ന്യായാലയത്തിൽ’ വോട്ടർമാരുടെ പരാതികൾ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന് നടന്ന പ്രതിഷേധപരിപാടിയില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, യൂട്യൂബർ ധ്രുവ് റാഠി, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്, ആശുതോഷ് റാങ്ക, സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ, എഴുത്തുകാരൻ ദേവനുരു മഹാദേവ എന്നിവരടക്കം സാമൂഹിക-പൗരാവകാശ രംഗത്തുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും പരിപാടിയില്‍ സംസാരിച്ച സിജെപി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറില്‍ വിശ്വാസമില്ലെന്നും ഗോഡ്‌സെയുടെ ആശയങ്ങളോടാണ് അവര്‍ക്ക് താല്‍പര്യമെന്നും ദീപ്‌കെ വ്യക്തമാക്കി. ആദ്യ വിക്കറ്റ് ധര്‍മേന്ദ്ര പ്രധാന്‍ ആയിരുന്നു. അടുത്ത വിക്കറ്റ് ഏതെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുടനീളം 13 കോടി വോട്ടുകളും കർണാടകയിൽ ഏകദേശം ഒരു കോടി വോട്ടുകളും വെട്ടിമാറ്റിയതായി ദിപ്കെ അവകാശപ്പെട്ടു. മോദി തരംഗത്തിന്റെ ഉച്ചസ്ഥായിയിൽ പോലും വിജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ വിജയിക്കാൻ ഇത്തരം വോട്ട് വെട്ടിമാറ്റലുകൾ ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ല. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി. ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നില്‍ കൃത്യമായ ഒരു പാറ്റേണുണ്ട്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

ബിജെപി വോട്ടർമാർക്ക് ഇതുവരെ വോട്ട് കൊള്ള എന്താണെന്ന് മനസിലായിട്ടില്ലെന്ന് ധ്രുവ് റാഠി കുറ്റപ്പെടുത്തി. ബംഗാളിൽ എസ് ഐ ആറിന് മുൻപേ വോട്ടുകൾ കൊള്ളയടിച്ചു .ബിഹാറിലും അത് തന്നെ സംഭവിച്ചു. എസ് ഐ ആറിലൂടെ എല്ലായിടത്തും ഇത് തന്നെ ചെയ്തുവെന്ന് ധ്രുവ് റാഠി പറഞ്ഞു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവർ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്നും ധ്രുവ് റാഠി പറഞ്ഞു. അതേസമയം തങ്ങളെ അറസ്റ്റ് ചെയ്ത് തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നാണ് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പ്രതികരിച്ചത്.

വോട്ടർപട്ടിക പുതുക്കുമ്പോൾ അർഹരായവരുടെ പേരുകൾ ഒഴിവാകാതിരിക്കാൻ കൂടുതൽ കർശനമായ പരിശോധന വേണമെന്നും, തെറ്റായി ഒഴിവാക്കപ്പെട്ട പേരുകൾ പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പുതുക്കൽ നടപടിയിൽ കൂടുതൽ സുതാര്യതയും ജനങ്ങൾക്ക് പരാതികൾ പരിഹരിക്കാനുള്ള ഫലപ്രദമായ സംവിധാനവും വേണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവും പ്രതിഷേധ സംഘാടകർ മുന്നോട്ടുവച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ‘ജനതാ ന്യായാലയത്തിൽ’ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒട്ടേറെപേര്‍ പങ്കെടുത്തു.

പേരാണ് പ്രതിഷേധ പരിപാടി നടന്ന ഫ്രീഡം പാർക്കിലേക്ക് രണ്ടായിരത്തിലേറെ ആളുകളാണ് ഒഴുകിയെത്തിയത്. വൻ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നതിനാൽ പാർക്കിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

SUMMARY:Anti-SIR protest at Freedom Park: Abhijit Dipke, Dhruv Rathee, and Prakash Raj participated

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

ഇടുക്കിയില്‍ ഒക്ടോബര്‍ 16ന് സിപിഎം ഹര്‍ത്താല്‍

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര...

Related Articles

Popular Categories