Tuesday, September 9, 2025
26.8 C
Bengaluru

ന്യൂനമർദ പാത്തി രൂപപ്പെടും; കേരളത്തില്‍ ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

കൊച്ചി: മധ്യ-തെക്കൻ കേരളത്തിൽ തുലവർഷ സമാനമായി ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യയിൽ തെക്ക് വടക്ക് ദിശയിൽ ആയി ഒരു ന്യൂനമർദ പാത്തി രൂപപ്പെടുന്നത് കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കും. ഇതാണ് കേരളത്തിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് (09/09) ആറ് ജില്ലകളിലും നാളെ (10/09) മൂന്ന് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്.09/09/2025 ചൊവ്വാ​ഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 10/09/2025 ബുധൻനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
SUMMARY: A low pressure area will form today; Isolated heavy rains likely in six districts of Kerala today

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു....

നടി ഗ്രേസ് ആന്റണി വിവാഹിതയായി

കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ...

ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനൊരുങ്ങി ബെംഗളൂരു; ഹെസറഘട്ടയിൽ 6.17 ഏക്കർ സ്ഥലത്ത് ക്വാണ്ടം സിറ്റി സ്ഥാപിക്കാന്‍ പദ്ധതി

ബെംഗളൂരു: ക്വാണ്ടം മേഖലയിലെ മുന്നേറ്റത്തിനായി ബെംഗളൂരുവിൽ 6.17 ഏക്കറിൽ ക്വാണ്ടം സിറ്റി...

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ കാഠ്മണ്ഡുവില്‍ കുടുങ്ങി, തെരുവിൽക്കഴിയുന്നത് കുട്ടികളടക്കം

കോഴിക്കോട്:  ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍...

മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം

ബെംഗളുരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ്...

Topics

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ...

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് എക്സ്പ്രസ് വേയില്‍ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ്‌...

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു....

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള...

ബെംഗളൂരു ഗണേശ ഉത്സവ്; വിജയ് യേശുദാസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ന്

ബെംഗളൂരു: വിദ്യാരണ്യ യുവക സംഘ സംഘടിപ്പിക്കുന്ന ബെംഗളൂരു ഗണേശ ഉത്സവത്തിന്റെ ഭാഗമായി...

സ്വർണക്കടത്ത് കേസില്‍ നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആർഐ

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടി രന്യ റാവുവിന് 1...

Related News

Popular Categories

You cannot copy content of this page