കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പോലീസ് പിടികൂടി; നവജാത ശിശുവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആശുപത്രികളില്‍ നിന്നും നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ ബെല്ലാരി പോലീസ് പിടികൂടി. ഷമീമ, ഭർത്താവ് ഇസ്മായിൽ, ഇവരുടെ സഹായി ബാഷ എന്നിവരാണ് അറസ്റ്റിലായത്. ബെല്ലാരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകൽ നടന്ന് 24 മണിക്കൂറിനുള്ളിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് മൂന്നംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി തോരണഗല്ലുവിലെ ബസവരാജ് മഹന്തപ്പ എന്ന വ്യക്തിക്ക് വിറ്റത്. കുട്ടികളില്ലാതിരുന്ന ബസവരാജ് കർശനമായ നിയമങ്ങൾ കാരണം നിയമപരമായി ദത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് പ്രതികളില്‍ ഒരാളായ ബാഷയെ സമീപിക്കുകയായിരുന്നു.

ശ്രീദേവി എന്ന യുവതി തന്റെ നവജാതശിശുവിന്റെ ജനന സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായി ബെല്ലാരി ജില്ലാ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. അവിടെ എത്തിയ പ്രതികളില്‍ ഒരാളായ ഷമീമ ശ്രീദേവിയുമായി സുഹൃദം സ്ഥാപിച്ചു. ശ്രീദേവി ശുചിമുറിയിലെക്ക് പോകുന്നതിനായി കുറച്ചു നേരം കുഞ്ഞിനെ ഷമീമയെ ഏല്‍പ്പിക്കുകയും  എന്നാല്‍ തിരിച്ചെത്തിയപ്പോഴേക്കും ഷമീമ കുഞ്ഞിനെയും കൊണ്ട് കടന്നുകളയുകയുമായിരുന്നു.

ശ്രീദേവി ഉടൻ തന്നെ ബ്രൂസ്‌പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച രാത്രിയോടെ പ്രതികളെ കണ്ടെത്തി കുട്ടിയെ രക്ഷപ്പെടുത്തിയതായി ബെല്ലാരി എസ്.പി. ശോഭ റാണി പറഞ്ഞു. ഷമീമയുടെ അമ്മ സൈനബി മുമ്പ് സമാനമായ കേസിൽ പ്രതിയാണെന്നും ശോഭ റാണി പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എസ്.പി. കൂട്ടിച്ചേർത്തു.
SUMMARY: Police arrest child abductor gang. Newborn baby rescued

Hot this week

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി​പി​എ​മ്മി​ന് തി​രി​ച്ച​ടി; പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി, പ്ര​തി​ക​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ...

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പോലിസിന്റെ അനുമതി, അംബേദ്കറുടെ ആത്മകഥ കൈയിലേന്തി അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: നീറ്റ് – സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ ആക്രമണശ്രമം

മനാമ/കുവൈത്ത് സിറ്റി: ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ഇറാന്റെ...

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററില്‍ 

കൊച്ചി: നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച...

മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി മാതൃക പരീക്ഷ നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിന്റെ...

സിബിഎസ്ഇ പുനർ മൂല്യനിർണയം: അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി...

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു...

തൃശൂരില്‍ വീടിന് മുകളില്‍ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂർ മണലൂരിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

Related Articles

Popular Categories