പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും, മനുഷ്യരില്‍ അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

രോഗം ബാധിച്ചതോ രോഗബാധ സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും വ്യക്തിഗത സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ ഉണ്ടാകുന്ന രോ​ഗലക്ഷണങ്ങൾ:

പനി

ശക്തമായ ശരീരവേദന

ചുമ

ജലദോഷം

തൊണ്ടവേദന

ശ്വാസംമുട്ടൽ

ഗുരുതര ലക്ഷണങ്ങൾ:

കഫത്തിൽ രക്തം കാണപ്പെടുക

ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകൾ

പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുതെന്ന് അധികൃതർ അറിയിച്ചു. രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിച്ച് വൈദ്യസഹായം തേടണം. ആശുപത്രികളിൽ എത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധാ നിയന്ത്രണ മാർ​ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

പ്രധാന പ്രതിരോധ മുൻകരുതലുകൾ

രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായും മൃഗങ്ങളുമായും നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക. ചത്ത പക്ഷികളെ കൈകൊണ്ട് സ്പർശിക്കരുത്.

പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിക്കേണ്ടിവന്നാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള മാംസം, മുട്ട എന്നിവയുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക.

നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിൽ പോലും മാംസവും മുട്ടയും നന്നായി വേവിച്ചോ പാകം ചെയ്തോ മാത്രം ഉപയോഗിക്കുക; പാതി വേവിച്ചവ പൂർണ്ണമായി ഒഴിവാക്കുക.

​പച്ചമാംസവും പാകം ചെയ്ത ഭക്ഷണവും കൈകാര്യം ചെയ്യാൻ ഒരേ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുക.

രോഗബാധിത പക്ഷികളുടെ വിസർജ്യങ്ങളും മാലിന്യങ്ങളും ജലാശയങ്ങളിൽ നിക്ഷേപിക്കാതെ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായി സംസ്കരിക്കുക.

​പക്ഷികളെ കൊന്നു നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ

​രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി പക്ഷികളെ കൊന്നു നശിപ്പിക്കുന്ന (കള്ളിങ്) പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും തൊഴിലാളികളും കർശനമായ സുരക്ഷ മുൻകരുതലുകൾ പാലിക്കണം. നിർദ്ദിഷ്ട നിലവാരത്തിലുള്ള പിപിഇ കിറ്റ്, എൻ-95 മാസ്ക്, അനുയോജ്യമായ കൈയുറകൾ, ഫെയ്സ് ഷീൽഡ്, ബൂട്ട് എന്നിവ നിർബന്ധമായും ധരിക്കണം. ഉപയോഗശേഷം അവ കൃത്യമായ രീതിയിൽ സുരക്ഷിതമായി സംസ്കരിക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഏഴ് ദിവസത്തേക്ക് പ്രതിരോധ മരുന്നായ ‘ഒസെൽറ്റമിവിർ’ കഴിക്കേണ്ടതും, സമ്പർക്ക വിവരങ്ങളും മരുന്ന് കഴിച്ച വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി ആരോഗ്യപ്രവർത്തകരുടെ തുടർനിരീക്ഷണത്തിൽ തുടരേണ്ടതുമാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ...

എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

കോറമംഗലയിൽ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു...

സിഎപിഎഫിൽ സബ് ഇൻസ്പെക്ടറാകാൻ അവസരം, 1,167 ഒഴിവുകൾ, അവസാന തീയതി: ഡിസംബർ 31

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ (CAPF)...

നെലമംഗലയിൽ കാർ മരത്തിലിടിച്ച് രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു; നാലുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ...

ബെംഗളൂരു നോർത്ത് റൈഞ്ച് മുസാബഖ സമാപിച്ചു; എംഎംഎ മദ്രസക്ക് ഹാട്രിക് വിജയം

ബെംഗളൂരു: ബെംഗളൂരു നോർത്ത് റൈഞ്ചിന് കീഴിൽ നടന്ന മുസാബഖ 2026 ഇസ്‌ലാമിക...

വന്ദേഭാരതില്‍ ബന്ധുക്കളെ യാത്രയാക്കാനെത്തി; ഉള്ളില്‍ കുടുങ്ങി, 36,000 രൂപ പിഴ ചുമത്തി റെയിൽവേ

കാൺപൂര്‍: ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ബന്ധുക്കളെ യാത്രയാക്കാൻ വന്ദേഭാരത് എക്സ്പ്രസിൽ കയറിയ കുടുംബത്തിന്...

പത്ത് ലക്ഷം ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി; ഡിസിസി അംഗം അറസ്റ്റില്‍

തിരുവനന്തപുരം: ഡോക്‌ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം...

Related Articles

Popular Categories