മംഗളൂരു: പൂജ അവധി യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി സതേൺ റെയിൽവേ. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും നാളെയും ഓരോ സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
സമയക്രമവും സ്റ്റോപ്പും:
ട്രെയിൻ നമ്പർ 06006 മംഗളൂരു സെൻട്രൽ – ഡോ. എംജിആർ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ നാളെ (സെപ്റ്റംബർ 29, തിങ്കളാഴ്ച) രാത്രി 11 മണിയ്ക്കാണ് മംഗളൂരുവിൽ നിന്ന് പുറപ്പെടുക. പിറ്റേന്ന് വൈകീട്ട് 04:30ന് ചെന്നൈയിലെത്തിച്ചേരും. കാസറഗോഡ് 11:40, കാഞ്ഞങ്ങാട് 12:01, കണ്ണൂർ 01:07, തലശേരി 01:28, വടകര 01:49, കോഴിക്കോട് 02:30, തിരൂർ 03:08, ഷൊർണൂർ 03:30, പാലക്കാട് 04:50, 06:24ന് കോയമ്പത്തൂർ എത്തുന്ന ട്രെയിൻ 07:13 തിരുപ്പൂർ, 08:05 ഈറോഡ്, 09:20 സേലം, 12:28 ജോളാർപേട്ട, 01:53 കാഡ്പാടി, 02:45 അരക്കോണം, 03:08 തിരുവള്ളൂർ, 03:38 പേരമ്പൂർ, വൈകീട്ട് 04:30 ന് ചെന്നൈ സെൻട്രൽ.
ട്രെയിൻ നമ്പർ 06005-ചെന്നൈ സെൻട്രൽ -മംഗളൂരു സെപ്റ്റംബർ 30, ചൊവ്വാഴ്ച വൈകീട്ട് 07:00 മണിയ്ക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിറ്റേന്ന് ഉച്ചയ്ക്ക് 12:30ന് ട്രെയിൻ മംഗളൂരുവിലെത്തുകയും ചെയ്യും. ബുധനാഴ്ച പുലർച്ചെ 05:05ന് പാലക്കാടെത്തുന്ന ട്രെയിൻ 06:10 ഷൊർണൂർ, 07:08 തിരൂർ, 07:53 കോഴിക്കോട്, 08:35 വടകര, 08:58 തലശേരി, 09:55 കണ്ണൂർ, 11:00 കാഞ്ഞങ്ങാട്, 11:23 കാസറഗോഡ് സ്റ്റേഷനുകൾ പിന്നിട്ടാണ് മംഗളൂരുവിലെത്തുക.
SUMMARY: Pooja holiday; Special train on Mangaluru-Chennai route, tomorrow and next day service