ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി ബില്‍ 2025 നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഈമാസം മൂന്നിന് നടത്താന്‍ നിശ്ചയിച്ച ഭാരത് ബന്ദ് മാറ്റിവച്ചതായി അറിയിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. വഖ്ഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഭാരത് ബന്ദിനുള്ള ആഹ്വാനം.
SUMMARY: Bharat Bandh against Waqf Amendment Act postponed