ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11 ന് ബെംഗളൂരുവിലെക്കുള്ള തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് (16319) ആലപ്പുഴ വഴി തിരിച്ചുവിടും.
വൈകിട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂര്‍, കോട്ടയം എന്നീ സ്റ്റോപ്പുകള്‍ക്കു പകരം ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
SUMMARY: Humsafar Express will be diverted on the 11th