ബെംഗളൂരു: ബാംഗ്ലൂര്‍ കലാ സാഹിത്യ വേദി സീസന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റുമായി സഹകരിച്ച് നടത്തിയ അഭിനയ ശില്‍പ്പശാല ഭാവസ്പന്ദന ജേര്‍ണി ഓഫ് സോള്‍ എക്‌സ്പ്രഷ വിഗ്‌നാന്‍ നഗര്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. മുന്‍ കര്‍ണാടക എം.എല്‍.എയും ചലച്ചിത്ര നിര്‍മാതാവുമായ ഐവാന്‍ നിഗ്ലി ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ വേദി പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ് കുമാര്‍, കന്നഡ ചലച്ചിത്ര താരങ്ങളായ ഗൗതം രാജ്, അലീഷ, ആക്ടിംഗ് ട്രെയിനര്‍ പ്രദീപ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മമത പൈ സ്വാഗത പ്രസംഗവും, ഗീത ശശികുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്, ആക്ടിംഗ് ട്രെയിനര്‍ പ്രദീപ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ഗൗതം രാജ്, അലീഷ ആന്‍ എന്നിവര്‍ അഭിനയത്തിന്റെ വിവിധ വശങ്ങളെപറ്റി ക്ലാസ്സ് എടുത്തു.
വയലിനിസ്റ്റ് സ്റ്റിനിഷ് ഇഗ്‌നോയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
10 വയസ് മുതല്‍ 70 വയസ് വരെയുള്ള വിവിധ പ്രായമുള്ള ഏഴുപത്തോളം പേര്‍ പങ്കെടുത്തു.
SUMMARY: Acting workshop organized