കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്‌ലാറ്റില്‍ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടില്‍ സെബിന്‍ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ടെര്‍മിനലിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചായിരുന്നു ഇയാള്‍ യുവതിയെ മര്‍ദിച്ചത്.
യുവതിയെ തടഞ്ഞുനിര്‍ത്തി കഴുത്തിനു കുത്തിപ്പിടിക്കുകയും നിലത്ത് തള്ളിയിട്ട് ധരിച്ചിരുന്ന തിരിച്ചറിയല്‍ കാര്‍ഡും എന്‍ട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ എം.എച്ച് അനുരാജ്, എസ്.ഐ എസ്.എസ് ശ്രീലാല്‍, എ. എസ്.ഐ റോണി അഗസ്റ്റിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
SUMMARY: Youth arrested in Nedumbassery airport assault case