ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായി തമിഴ്‌നാട് പോലീസ് ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക ഇ മെയിലിലാണ് ഭീഷണിസന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ ചെന്നൈ പോലീസ് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍, വിശദമായ പരിശോധനയ്ക്കു ശേഷം ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തേനംപേട്ട് പോലീസ് സ്റ്റേഷനിലെയും ബോംബ് സ്‌ക്വാഡിലെയും സംഘങ്ങള്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ തെരച്ചില്‍ നടത്തി.
എന്നാല്‍, സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ധനുഷിന്റെ വീട്ടിലും സമാന പരിശോധനകള്‍ നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് പിന്നീട് പ്രഖ്യാപിച്ചു. സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
SUMMARY: Bomb threat at Rajinikanth and Dhanush’s house














