ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലും പരിപാടികളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിരോധിച്ചു. ഓഫിസ് പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും തദ്ദേശീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഔദ്യോഗിക യോഗങ്ങളിലും കുടിവെള്ളത്തിനായി പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഈ നടപടി കർശനമായി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഒക്ടോബർ 28 ന് മുഖ്യമന്ത്രി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സെക്രട്ടേറിയറ്റിൽ നടക്കുന്ന യോഗങ്ങളിലും ഔദ്യോഗിക പരിപാടികളിലും സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ഉൽപ്പന്നങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നും സിദ്ധരാമയ്യ നിർദേശിച്ചു.
SUMMARY: Plastic water bottles have been banned in government offices and events.














