ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ ഘോഷങ്ങളുടെ ഭാഗമായാണ് ക്‌ളാസുകൾ ആരംഭിച്ചത്. മലയാളം ക്‌ളാസിന്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡന്റ് ഹനീഫ് എം നിർവഹിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
സമാജം ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി റെജികുമാർ, വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ , കൾച്ചറൽ സെക്രട്ടറി മുരളീധരൻ വി കെ , അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, മലയാളം മിഷൻ അധ്യാപിക ത്രേസ്യമ്മ ടീച്ചർ, മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ മീര നാരായണൻ, സോൺ വൈസ് ചെയർമാൻ സഹദേവൻ, വനിതാ വിഭാഗം ചെയർപേർസൺ ഓമന കവിരാജ്, അമ്പിളി സന്തോഷ്, ഓണാഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ, ഫിനാൻസ് കൺവീനർ പ്രസാദ്, സമാജം എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മലയാളം മിഷനുമായി സഹകരിച്ചാണ് ക്‌ളാസുകൾ നടത്തുന്നത്.
SUMMARY: Kerala Samajam Magadi Road Zone Malayalam class begins
SUMMARY: Kerala Samajam Magadi Road Zone Malayalam class begins













