ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ കരിയർ കണക്ട്, സാംസ്കാരികപരിപാടികൾ, പൊതുസമ്മേളനം തുടങ്ങിയവ അരങ്ങേറും.
മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാർ, ഡോ. ടെസ്സി തോമസ് എന്നിവർ മുഖ്യാതിഥികളാകും. സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെണ്ണാടൻ’ നാടകം, മിമിക്രി കലാകാരൻ സുധീർ പറവൂർ അവതരിപ്പിക്കുന്ന സ്റ്റാൻഡപ്പ് കോമഡി ഷോ, വൈകീട്ട് ഡിജെ നൈറ്റ് എന്നിവയുമുണ്ടാകും. ഫോൺ: 9590719394.
SUMMARY: Kerala Engineers Association anniversary today
SUMMARY: Kerala Engineers Association anniversary today













