ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി ഹനുമന്ത (57) യാണ് കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് പൊളിബെട്ടയിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ആന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
കാപ്പിത്തോട്ടത്തിൽ തൊഴിലാളികൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്ത് ആനകളെ നിരീക്ഷിക്കാൻ ഹനുമന്ത പോയപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് തോട്ടത്തിൽനിന്ന് ഒറ്റയാൻ വന്ന് പുറകിൽനിന്ന് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരപരുക്കേറ്റ ഹനുമന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹാസൻ സ്വദേശിയായ ഹനുമന്ത 30 വർഷമായി ഇതേ തോട്ടത്തിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ പത്മ നൽകിയ പരാതിയെത്തുടർന്ന് സിദ്ധാപുര പോലീസ് കേസെടുത്തു.
ഇതോടെ മൂന്നാഴ്ചയ്ക്കിടെ വന്യമൃഗ അക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി.
SUMMARY: Wild elephant attack; plantation worker dies













