കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. 11, 12,13 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
ഇവർ രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍, മൂവരും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികള്‍ നടക്കാവ് ഗേള്‍സ് സ്കൂളിലും ഒരാള്‍ ചാലപ്പുറം സ്കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Three children go missing from Kozhikode rehabilitation center













