ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് പിൻവലിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ആറുമാസം താഴെയുള്ള സാഹചര്യത്തിലാണ് സ്വരാജ്, അപ്പീല്‍ പിൻവലിച്ചത്.
അപ്പീല്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി പിൻവലിക്കാൻ സ്വരാജ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചതോടെ തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ അവസാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. ബാബു, മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നായിരുന്നു എതിർ സ്ഥാനാർഥിയായ എം സ്വരാജ് ആരോപണം ഉന്നയിച്ചിരുന്നത്.
എന്നാല്‍ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് എതിരെയാണ് സ്വരാജ് സുപ്രിംകോടതിയെ സമീപിച്ചത്. സ്വരാജിന്റെ അപ്പീലില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചെങ്കിലും വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നില്ല.
SUMMARY: Tripunithura election case: M. Swaraj withdraws appeal in Supreme Court













