ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചത്. ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. ഇതോടെ മരണസംഖ്യ 15ആയി ഉയർന്നു.
സ്ഫോടനത്തിൽ പരിക്കേറ്റ് നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.













